Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramya Haridas

കോ​ൺ​ഗ്ര​സി​ൽ പോ​ര് മു​റു​കു​ന്നു; ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ര​മ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്‌​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ്ര​മേ​യം പാ​സാ​ക്കി. കൂ​ന്ത​ള്ളൂ​ർ, കി​ഴു​വി​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​രു മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ​യ്‌​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ത്തി പ്ര​മേ​യം പാ​സാ​ക്കി​യ​ത്. 

പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ൽ​ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​യെ​ടു​ത്ത പ്രാ​ദേ​ശി​ക നേ​താ​വി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​മേ​യ​ത്തി​ലു​ണ്ട്. വി​ഷ​യ​ത്തി​ൽ ഡി​സി​സി​ക്കും കെ​പി​സി​സി​ക്കും മു​ന്നി​ൽ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നീ​ക്കം.

അ​തേ​സ​മ​യം ചി​റ​യി​ൻ​കീ​ഴി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളും​ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Kerala

വാ​ക്കു​ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും; ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ മ​ർ​ദി​ച്ചെ​ന്നാ​ണ് ര​മ്യ ഹ​രി​ദാ​സി​ന്‍റെ ആ​രോ​പ​ണം. 

അ​തേ​സ​മ​യം എം​എ​ൽ​എ ത​ന്നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത്ത് രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ന​ട​ന്നി​രു​ന്നു. യോ​ഗ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത പാ​ള​യം പ്ര​ദീ​പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കമുണ്ടായത്.

ര​മ്യ ഹ​രി​ദാ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് പാ​ള​യം പ്ര​ദീ​പ് എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫേ​സ്ബു​ക്കി​ലൂ​ടെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കു​ന്ന​തി​നാ​യി ര​മ്യ ഹ​രി​ദാ​സും പാ​ള​യം പ്ര​ദീ​പും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.  

ഇ​ക്കാ​ര്യ​മ​റി​ഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തു​ക​യും എം​എ​ൽ​എ​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. 

Kerala

ഇ​ന്ദി​രാ ഗ്യാ​ര​ന്‍റി കേ​ര​ളം ഏ​റ്റെ​ടു​ത്തു: ര​മ്യാ ഹ​രി​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ ഗ്യാ​ര​ന്‍റി ബ​സ് യാ​ത്രാ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചി​റ​യി​ന്‍​കീ​ഴി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യാ ഹ​രി​ദാ​സ്. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ണ്ടെ​ന്നും ര​മ്യ പ​റ​ഞ്ഞു. യാ​ത്ര ന​ട​ത്തി​യ​ത് ചി​റ​യി​ൻ​കീ​ഴ് മു​ത​ൽ കോ​രാ​ണി വ​രെ​യാ​ണ്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത് മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​യി​രു​ന്നു. ഇ​ന്ദി​രാ ഗ്യാ​ര​ന്‍റി ബ​സ് ആ​രും ത​ട​ഞ്ഞി​ട്ടി​ല്ല. വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ​ദ്ധ​തി​യോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​യാ​ണ്. പ​ദ്ധ​തി​യെ കേ​ര​ളം ഏ​റ്റെ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് വാ​ർ​ത്ത​ക​ളെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.‌‌

ര​മ്യാ ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ്യ ബ​സ് യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു.

District News

ചി​റ​യി​ൻ​കീ​ഴി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​മ്യാ ഹ​രി​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​മ്യാ ഹ​രി​ദാ​സി​നെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പോ​രാ​ട്ടം ശ​ക്ത​മാ​കും.

എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ ആ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. മ​നോ​ജ് ബി. ​ഇ​ട​മ​ന​യെ ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യാ​യി നേ​ര​ത്തെ ത​ന്നെ സി​പി​ഐ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​മ്യ ഹ​രി​ദാ​സി​നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ചൂ​ടേ​റും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​നി വ​രാ​നു​ള്ള​ത്. ഇ​ന്നോ നാ​ളെ​യോ ആ​യി എ​ൻ​ഡി​എ​യു​ടെ ചി​റ​യി​ൻ​കീ​ഴ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ പോ​രാ​ട്ട​ചി​ത്രം പൂ​ർ​ണ​മാ​കും.

ജി​ല്ല​യി​ൽ വ​ട്ടി​യൂ​ർ​കാ​വ്, ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടേ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. വ​ട്ടി​യൂ​ർ​കാ​വി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഈ ​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​യി. യു​ഡി​എ​ഫി​ൽ നി​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ, എ​ൽ​ഡി​എ​ഫി​ൽനി​ന്നും വി.​കെ പ്ര​ശാ​ന്ത്, എ​ൻ​ഡി​എ​യി​ൽ നി​ന്നും ആ​ർ. ശ്രീ​ലേ​ഖ എ​ന്നി​വ​രു​ടെ സ്ഥാ നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി.

ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലും മൂ​ന്നു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫി​ൽ ആ​ർ​എ​സ്പി​ക്ക് അ​നു​വ​ദി​ച്ച ഈ ​സീ​റ്റി​ൽ സ​ന്തോ​ഷ് ഭ​ദ്ര​നാ​ണ് സ്ഥാ​നാ​ർ​ഥി. ഇ​ട​തു മു​ന്ന​ണി​ക്കാ​യി സി​റ്റിം​ഗ് എം​എ​ൽ​എ ഒ.​എ​സ്. അം​ബി​ക മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്പോ​ൾ അ​ഡ്വ. പി. ​സു​ധീ​റാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

Kerala

ര​മ്യ ഹ​രി​ദാ​സി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം; കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കോ​ലം ക​ത്തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ​യി​ന്‍​കീ​ഴ് കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ​യും ര​മ്യ ഹ​രി​ദാ​സി​ന്‍റെ​യും കോ​ലം ക​ത്തി​ച്ചു.

ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നേ​ര​ത്തെ​യും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രി​യാ​യ ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴ് കെ​ട്ടി​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

അ​ടൂ​ര്‍ പ്ര​കാ​ശ് തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ര​മ്യ ഭ​യ​ന്നോ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കാ​തെ പാ​ട്ടും​പാ​ടി ക​റ​ങ്ങി ന​ട​ന്ന് തോ​റ്റ​യാ​ളാ​ണ് ര​മ്യാ ഹ​രി​ദാ​സ് എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

NRI

നി​യ​മ​സ​ഭ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ

ല​ണ്ട​ൻ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി. "പ​ട​യൊ​രു​ക്കം - മാ​റ്റ​ത്തി​നാ​യി കൈ​കോ​ർ​ക്കാം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഒ​രു​ക്കി​യ അ​തി​വി​പു​ല​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ ക്യാ​മ്പ​യി​നി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഐ​ഒ​സി - കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ​ർ​വ​സ​ജ്ജ​മാ​യ വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു. ഐ​ഒ​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദാ​ലി​വാ​ൾ പ​രി​പാ​ടി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​പി​യു​മാ​യ ര​മ്യ ഹ​രി​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​റ്റം സാ​ധ്യ​മാ​ക്കാ​ൻ കൂ​ട്ടാ​യ്മ​യും ആ​ശ​യ​ദൃ​ഢ​ത​യും ജ​ന​കീ​യ പ്ര​ചാ​ര​ണ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കും പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തി​നും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ തു​ട​രു​ന്ന പി​ന്തു​ണ​യ്ക്കും അ​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ങ്ങ​ളും രീ​തി​ക​ളും വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റോ​മി കു​ര്യാ​ക്കോ​സ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. ഷോ​ബി​ൻ സാം ​ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഐ​ഒ​സി നേ​താ​ക്ക​ന്മാ​രാ​യ ജോ​ർ​ജ് എ​ബ്ര​ഹാം (വൈ​സ് ചെ​യ​ർ​മാ​ൻ - ഐ​ഒ​സി യു​എ​സ്), അ​നു​രാ മ​ത്താ​യി (ഐ​ഒ​സി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ), സി​രോ​ഷ് ജോ​ർ​ജ് (വൈ​സ് - പ്ര​സി​ഡ​ന്‍റ്, ഐ​ഒ​സി യൂ​റോ​പ്പ്), ജോ​യ് കൊ​ച്ചാ​ട്ട് (പ്ര​സി​ഡ​ന്‍റ്, ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ലി​ങ്ക്വി​ൻ​സ്റ്റ​ർ മാ​ത്യു (പ്ര​സി​ഡ​ന്‍റ്, ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ്), ടോ​മി തോ​ണ്ടാം​കു​ഴി (പ്ര​സി​ഡ​ന്‍റ്, ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ് - കേ​ര​ള ചാ​പ്റ്റ​ർ), സ​ണ്ണി ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്, ഐ​ഒ​സി ജ​ർ​മ​നി - കേ​ര​ള ചാ​പ്റ്റ​ർ), ജി​ൻ​സ് തോ​മ​സ് (പ്ര​സി​ഡ​ന്‍റ്, ഐ​ഒ​സി പോ​ള​ണ്ട്), ഗോ​കു​ൽ ആ​ദി​ത്യ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ​ഒ​സി പോ​ള​ണ്ട്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഐ​ഓ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, സെ​ക്ര​ട്ട​റി ബോ​ബി​ൻ ഫി​ലി​പ്പ്, മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​മി​ഥു​ൻ, റോ​യ് ജോ​സ​ഫ്, പീ​റ്റ​ർ പൈ​നാ​ട​ത്ത്, ഡോ. ​ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ബി​ബി​ൻ കാ​ലാ​യി​ൽ, ബി​ബി​ൻ രാ​ജ്, ജോ​ർ​ജ് ജോ​ൺ, ജി​ബ്സ​ൺ ജോ​ർ​ജ്, അ​രു​ൺ ഫി​ലി​പ്പോ​സ്, ജി​ബീ​ഷ് ത​ങ്ക​ച്ച​ൻ, ജോ​ഷി ജോ​സ​ഫ്, കേ​ര​ള ചാ​പ്റ്റ​റി​ലെ മ​റ്റു നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​ഫ് സം​ഘ​ട​നാ സം​വി​ദാ​ന​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്ന് നി​ന്നു​കൊ​ണ്ട് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​മ്മ​സേ​ന അം​ഗ​ങ്ങ​ൾ താ​ഴെ​ത്ത​ട്ട് മു​ത​ൽ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും.

പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വോ​ട്ട് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ഉ​റ​പ്പി​ക്കു​ന്ന​തി​നും വി​ശ​ദ​മാ​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്രം ചെ​യ്തി​ട്ടു​ണ്ട്. പോ​സ്റ്റ​ർ കാ​മ്പ​യി‍​ൻ, ല​ഘു​ലേ​ഖ വി​ത​ര​ണം, വാ​ഹ​ന പ്ര​ച​ര​ണം, ഗൃ​ഹ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി സാ​ധ്യ​മാ​യ എ​ല്ലാ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഐ​ഒ​സി ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ ഭാ​ഗ​മാ​കും.

മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​മ്പ​യി​ൻ യു​ഡി​ഫ് പ്ര​വ​ർ​ത്ത​ക​രെ ഉ​ണ​ർ​ത്തു​ക​യും വാ​ർ റൂ​മും ക്ര​മ​ബ​ദ്ധ​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ ത​ന്ത്ര​ങ്ങ​ളും വ​ഴി പ്ര​ചാ​ര​ണ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​ക​ടി​പ്പി​ച്ചു.

Kerala

രമ്യ ഹരിദാസിനെ ദേശീയ യൂത്ത് കോൺഗ്രസ്‌ അച്ചടക്ക സമിതി അംഗമായി നിയമിച്ചു

പാലക്കാട്: ആലത്തൂര്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഉത്തരവാദിത്തം. യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായി രമ്യയെ നിയമിച്ചു.

ദേശീയ അധ്യക്ഷന്‍ നേരിട്ട് ഫോണില്‍ വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

എപ്പോഴും പറയാറുള്ളത് പോലെ ഒരു കുഗ്രാമത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച എനിക്ക് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതും ഒരുപാട് മഹാരഥന്മാരായ നേതാക്കളുടെ കൂടെ പ്രവർത്തിക്കാനും അവർ ഇരുന്നിരുന്ന സ്ഥാനങ്ങളിൽ പ്രവർത്തിക്കാനും അവസരം നൽകിയത് എന്‍റെ പ്രസ്ഥാനമാണ്. ഈ ഉത്തരവാദിത്വം എന്നെ ഏൽപ്പിക്കാൻ തയാറായ നേതാക്കൾക്ക് നന്ദിയെന്നും രമ്യ കൂട്ടിച്ചേർത്തു.

Kerala

ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ത​ല​പ്പൊ​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി യു​ഡി​എ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​ല​​​​സ്ഥാ​​​​ന ജി​​​​ല്ല പി​​​​ടി​​​​ക്കാ​​​​ൻ ത​​​​ല​​​​പ്പൊ​​​​ക്ക​​​​മു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെയും യു​​​​വ​​​​നി​​​​രയെയും ഒ​​​​രേ സ​​​​മ​​​​യം ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സും യു​​​​ഡി​​​​എ​​​​ഫും. കെ​​​​പി​​​​സി​​​​സി മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രും മു​​​​ൻ മ​​​​ന്ത്രി​​​​മാ​​​​രും ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​മു​​​​ഖ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞു കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്.

ജി​​​​ല്ല​​​​യി​​​​ലെ 14 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കോ​​​​വ​​​​ളം മാ​​​​ത്ര​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് ഒ​​​​പ്പ​​​​മു​​​​ള്ള​​​​ത്. 13 ഇ​​​​ട​​​​ത്തും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ക്കാ​​​​യി​​​​രു​​​​ന്നു 2021ൽ ​​​​വി​​​​ജ​​​​യം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം സീ​​​​റ്റും പി​​​​ടി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യു​​​​ള്ളു വെ​​​​ന്നാ​​​​ണ് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​തു മു​​​​ന്നി​​​​ൽ ക​​​​ണ്ടാ​​​​ണ് കെ​​​​പി​​​​സി​​​​സി മു​​​​ൻ പ്ര​​​​സി​​​​ന്‍റു​​​​മാ​​​​രാ​​​​യ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നും എം.​​​​എം. ഹ​​​​സ​​​​നും വി​​​​വി​​​​ധ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ്ഥാ​​​​നം പി​​​​ടി​​​​ച്ച​​​​ത്. മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ഇ​​​​ല്ലെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും വി.​​​​എം. സു​​​​ധീ​​​​ര​​​​ന്‍റെ പേ​​​​രും ക​​​​ഴ​​​​ക്കൂ​​​​ട്ടം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലേ​​​​ക്ക് സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞു കേ​​​​ൾ​​​​ക്കു​​​​ന്നു. യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യ ജെ.​​​​എ​​​​സ്. അ​​​​ഖി​​​​ലാ​​​​ണ് ഇ​​​​വി​​​​ടെ സ​​​​ജീ​​​​വ​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്.

എന്നാൽ, ത്രി​​​​കോ​​​​ണ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു വേ​​​​ദി​​​​യാ​​​​യ നേ​​​​മ​​​​ത്തേ​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​കസ​​​​മി​​​​തി അം​​​​ഗ​​​​വും എം​​​​പി​​​​യു​​​​മാ​​​​യ ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ പേ​​​​ര് വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്നു. മ​​​​ത്സ​​​​രരം​​​​ഗ​​​​ത്തേ​​​​ക്കില്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ത​​​​രൂ​​​​ർ ഇ​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​റ്റൊ​​​​രു പ്ര​​​​മു​​​​ഖ​​​​നെ ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് നീ​​​​ക്കം.

ന​​​​ഗ​​​​രമ​​​​ണ്ഡ​​​​ല​​​​മാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ സി​​​​എം​​​​പി​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​പി. ജോ​​​​ണി​​​​ന്‍റെ പേ​​​​രി​​​​നാ​​​​ണ് ഏ​​​​റെ നാ​​​​ളാ​​​​യി മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ള്ള​​​​ത്.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ മ​​​​ണ്ഡ​​​​ലം സി​​​​എം​​​​പി​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ കെ​​​​പി​​​​സി​​​​സി മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മേ​​​​യ​​​​ർ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച കെ.​​​​എ​​​​സ്. ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​നും ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ക​​​​ഴ​​​​ക്കൂ​​​​ട്ട​​​​ത്തു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ഡോ.​​​​എ​​​​സ്.​​​​എ​​​​സ്. ലാ​​​​ലും പ​​​​രി​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ പേ​​​​രി​​​​നാ​​​​ണ് മു​​​​ൻ​​​​തൂ​​​​ക്കം. സി​​​​പി​​​​എ​​​​മ്മി​​​​ലെ വി.​​​​കെ. പ്ര​​​​ശാ​​​​ന്തി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മു​​​​ൻ എം​​​​എ​​​​ൽ​​​​എ കൂ​​​​ടി​​​​യാ​​​​യ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നു മാ​​​​ത്ര​​​​മേ ക​​​​ഴി​​​​യൂ എന്നാണ് വി​​​​വി​​​​ധ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഏ​​​​റെനാ​​​​ളാ​​​​യി വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ. അ​​​​ദ്ദേ​​​​ഹം മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റി​​​​യാ​​​​ൽ കെ.​​​​എ​​​​സ്. ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​നോ, മു​​​​ൻ​​​​പ് ഇ​​​​വി​​​​ടെ മ​​​​ത്സ​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് വീ​​​​ണ് എ​​​​സ്. നാ​​​​യ​​​​രോ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കും.

വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽനി​​​​ന്നു സി​​​​പി​​​​എ​​​​മ്മു​​​​കാ​​​​ർ വെ​​​​ട്ടി​​​​യ​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് ഏ​​​​റെ വാ​​​​ർ​​​​ത്താ​​​​പ്രാ​​​​ധാ​​​​ന്യം നേ​​​​ടി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ച വൈ​​​​ഷ്ണ സു​​​​രേ​​​​ഷി​​​​നെയും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്.

അ​​​​രു​​​​വി​​​​ക്ക​​​​ര​​​​യി​​​​ലേ​​​​ക്ക് എം.​​​​എം. ഹ​​​​സ​​​​ൻ

അ​​​​രു​​​​വി​​​​ക്ക​​​​ര നി​​​​യോ​​​​ജ​​​​കമ​​​​ണ്ഡ​​​​ലം തി​​​​രി​​​​ച്ചുപി​​​​ടി​​​​ക്കാ​​​​ൻ കെ​​​​പി​​​​സി​​​​സി മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും യു​​​​ഡി​​​​എ​​​​ഫ് മു​​​​ൻ ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ എം.​​​​എം. ഹ​​​​സ​​​​ന്‍റെ പേ​​​​രാ​​​​ണ് സ​​​​ജീ​​​​വ​​​​മാ​​​​യു​​​​ള്ള​​​​ത്. വീ​​​​ണാ എ​​​​സ്. നാ​​​​യ​​​​ർ, ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടി​​​​യ യു​​​​വനേ​​​​താ​​​​ക്ക​​​​ളാ​​​​യ സു​​​​ധീ​​​​ർ ഷാ ​​​​പാ​​​​ലോ​​​​ട്, ഗോ​​​​പു നെ​​​​യ്യാ​​​​ർ എ​​​​ന്നി​​​​വ​​​​രും പ​​​​രി​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ പ​​​​ന്ത​​​​ളം സു​​​​ധാ​​​​ക​​​​ര​​​​ൻ വ​​​​ന്നേ​​​​ക്കും

ആ​​​​ർ​​​​എ​​​​സ്പി​​​​യി​​​​ൽ നി​​​​ന്ന് ആ​​​​റ്റി​​​​ങ്ങ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്താ​​​​ൽ ഇ​​​​വി​​​​ടെ മു​​​​ൻ​​​​മ​​​​ന്ത്രി പ​​​​ന്ത​​​​ളം സു​​​​ധാ​​​​ക​​​​ര​​​​ൻ മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്തു വ​​​​ന്നേ​​​​ക്കും. ഇ​​​​തോ​​​​ടെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ കു​​​​ത്ത​​​​ക​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ ക​​​​ടു​​​​ത്ത മ​​​​ത്സ​​​​രം വ​​​​രും. സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​നു പ​​​​ക​​​​രം വാ​​​​മ​​​​ന​​​​പു​​​​ര​​​​മോ അ​​​​രു​​​​വി​​​​ക്ക​​​​ര​​​​യോ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ർ​​​​എ​​​​സ്പി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം. അ​​​​ങ്ങ​​​​നെ വ​​​​ന്നാ​​​​ൽ, ല​​​​ഭി​​​​ക്കു​​​​ന്ന സീ​​​​റ്റി​​​​ൽ ആ​​​​ർ​​​​എ​​​​സ്പി​​​​യു​​​​ടെ കേ​​​​ന്ദ്ര സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗം കെ.​​​​എ​​​​സ്. സ​​​​ന​​​​ൽ​​​​കു​​​​മാ​​​​റാ​​​​കും സ്ഥാ​​​​നാ​​​​ർ​​​​ഥി.

കോ​​​​വ​​​​ള​​​​ത്ത് സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ എം. ​​​​വി​​​​ൻ​​​​സ​​​​ന്‍റ് ത​​​​ന്നെ​​​​യാ​​​​കും മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്ത്. നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ബി.​​​​ആ​​​​ർ.​​​​എം. ഷെ​​​​ഫീ​​​​ർ, പാ​​​​ലോ​​​​ട് ര​​​​വി, ര​​​​മ​​​​ണി.​​​​പി. നാ​​​​യ​​​​ർ, സു​​​​ധീ​​​​ർ​​​​ഷാ പാ​​​​ലോ​​​​ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മു​​​​ണ്ട്. വാ​​​​മ​​​​ന​​​​പു​​​​ര​​​​ത്ത് ആ​​​​നാ​​​​ട് ജ​​​​യ​​​​നും പാ​​​​ലോ​​​​ട് ര​​​​വി​​​​യു​​​​മാ​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ൽ.
പാ​​​​റ​​​​ശാ​​​​ല​​​​യി​​​​ൽ മു​​​​ൻ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ പേ​​​​രാ​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ. നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര​​​​യി​​​​ൽ മു​​​​ൻ സ്പീ​​​​ക്ക​​​​ർ എ​​​​ൻ. ശ​​​​ക്ത​​​​ൻ, നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ​​​​ന​​​​ൽ, സി.​​​​ആ​​​​ർ. പ്രാ​​​​ണ​​​​കു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​രി​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ലേ​​​​ക്ക് ര​​​​മ്യാ ഹ​​​​രി​​​​ദാ​​​​സ് എ​​​​ത്തു​​​​മോ?

മ​​​​റ്റൊ​​​​രു സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ലേ​​​​ക്ക് ആ​​​​ല​​​​ത്തൂ​​​​ർ മു​​​​ൻ എം​​​​പി​​​​യാ​​​​യ ര​​​​മ്യാ ഹ​​​​രി​​​​ദാ​​​​സ് എ​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം സ​​​​ജീ​​​​വ​​​​മാ​​​​ണ്. ഇ​​​​വ​​​​രെ ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​ക്കാ​​​​ൻ ചി​​​​ല മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്. ര​​​​മ്യാ ഹ​​​​രി​​​​ദാ​​​​സ് എ​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച ബി.​​​​എ​​​​സ്. അ​​​​നൂ​​​​പാ​​​​ണ് പ്ര​​​​ധാ​​​​ന പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള മ​​​​റ്റൊ​​​​രാ​​​​ൾ.

Latest News

Corehub Up